കുവൈറ്റിൽ അനധികൃത മദ്യ നിർമാണം; സ്ത്രീ ഉൾപ്പെടെ ആറു പേർ പിടിയിൽ
Thursday, September 24, 2020 6:39 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് ആഡംബര വില്ല കേന്ദ്രമാക്കി അനധികൃത മദ്യനിർ‍മാണം നടത്തിയ ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേർ പിടിയിലായി. അബു അൽ ഹസാനിയ പ്രദേശത്തെ വില്ലയിൽ നിന്നാണ് വൻതോതിൽ മദ്യം നിർമിച്ച് വിതരണം ചെയ്ത സംഘത്തെ പോലീസ് പിടികൂടിയത്.

പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ്, സംശയാസ്പദമായ രീതിയില്‍ വാഹനം കണ്ടെത്തുകയായിരുന്നു. വാനില്‍ നിന്നും വിതരണത്തിനായി തയാറാക്കിയ മദ്യം പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വില്ലയില്‍ സജ്ജീകരിച്ച നിര്‍മാണ യൂണിറ്റ് കണ്ടെത്തിയത്. വലിയ ബാരലുകളിലായി സൂക്ഷിച്ച ആയിരക്കണക്കിന് ലിറ്റര്‍ മദ്യവും വാഷും മദ്യം നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളും പോലീസ് പിടിച്ചിടുത്തു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

റിപ്പോർട്ട്: സലിം കോട്ടയിൽ