റിയാദ് വനിതാ കെഎംസിസി പ്രവർത്തകർ രക്തദാനം നടത്തി
Thursday, September 24, 2020 5:43 PM IST
റിയാദ്: സൗദിഅറേബ്യയുടെ തൊണ്ണൂറാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി കെ എം സി സി ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം റിയാദ് കെഎംസിസി വനിതാ പ്രവർത്തകർ രക്തദാനം നടത്തി.

റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുമേസി ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ വനിതാ വിംഗ് പ്രസിഡന്‍റ് റഹ്മത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, പ്രവർത്തക സമിതി അംഗങ്ങളായ ഷഹർബാൻ മുനീർ, നജ്മ ഹാഷിം, ഫസ്ന ഷാഹിദ്, ബുഷ്റ ഹാരിസ്, റൈഹാന ഹാരിസ് എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം പ്രവർത്തകർ രക്തം ദാനം ചെയ്തു.

റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി.മുസ്തഫ, ക്യാമ്പ് കോ - ഓഡിനേറ്റർ സിദ്ദീഖ് തൂവൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജലീൽ തിരൂർ, സുബൈർ അരിമ്പ്ര, ഷാഹിദ് മാസ്റ്റർ, സിദ്ദീഖ് കോങ്ങാട്, മുജീബ് ഉപ്പട, സഫീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ