കൊല്ലം പ്രവാസി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു
Monday, September 21, 2020 7:52 PM IST
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ (കെപിഎ) "പൊന്നോണം 2020' എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കെപിഎ പ്രസിഡന്‍റ് നിസാർ കൊല്ലം ഓണ സന്ദേശം നൽകി.

പ്രശസ്ത ഗായകരായ അഭിജിത് കൊല്ലത്തിന്‍റേയും പ്രസീത ചാലക്കുടിയുടെയും സംഘത്തിന്‍റേയും ഗാനോപഹാരത്തോടൊപ്പം ബഹറിനിലെ കൊല്ലം പ്രവാസികളുടെ കലാപരിപാടികളും ശ്രദ്ധേയമായി.

ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഓണപ്പുടവ, ഓണപ്പാട്ട് മത്സരങ്ങളിലെ വിജയികളെയും പരിപാടിയിൽ പ്രഖ്യാപിക്കും. കെപിഎ ഒഫീഷ്യൽ യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ മൂന്നു എപ്പിസോഡുകളായാണ് സംപ്രേക്ഷണം നടക്കുന്നത്.

റിപ്പോർട്ട്: കെ. ജഗത് കുമാർ