കുവൈറ്റ് പാർലമെന്‍റ് അംഗങ്ങള്‍ക്ക് കോവിഡ് പരിശോധന
Monday, September 21, 2020 4:58 PM IST
കുവൈറ്റ് സിറ്റി : പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി കുവൈറ്റിൽ എംപിമാര്‍ക്ക് കോവിഡ് പരിശോധന നടത്തി.നേരത്തെ കൊറോണ വൈറസിൽ നിന്ന് മുക്തരാണെന്ന് ഉറപ്പുവരുത്താൻ എല്ലാ അംഗങ്ങളോടും നിർബന്ധമായും സ്വാബ് ടെസ്റ്റ് നടത്തുവാന്‍ പാർലമെന്‍റ് ജനറൽ സെക്രട്ടേറിയറ്റ് ടെക്സ്റ്റ് സന്ദേശത്തിലൂടെ നിര്‍ദ്ദേശം നല്‍കിയിരുന്നു .

സെപ്റ്റംബർ 22, 23 തീയതികളിലാണ് ദേശീയ അസംബ്ലി സമ്മേളനം ചേരുന്നത്. രാജ്യത്തെ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ സമ്മേളനത്തിന്‍റെ സമയമുൾപ്പെടെ വെട്ടിക്കുറച്ചിട്ടുണ്ട്. നേരത്തെ 10 എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സൗദ് അൽ ശുവൈയിർ, ഖാലിദ് അൽ ഉതൈബി, മുബാറക് അൽ ഹജ്റുഫ്,അബ്ദുൽ വഹാബ് അൽ ബാബ്തൈൻ, സഅദൂൻ അൽ ഹമ്മാദ്, യൂസുഫ് അൽ ഫദ്ദാല, ഫൈസൽ അൽ കന്ദരി, ആദിൽ അൽ ദംഹി, മുഹമ്മദ് അൽ ദലാൽ, സഫ അൽ ഹാഷിം, മുബാറക് അൽ ഹജ്റുഫ് എന്നിവരാണ് കോവിഡ് ചികിത്സയിലുള്ളത്.

എംപിമാർക്ക് കോവിഡ് ബാധിച്ചതിനാൽ പാർലമെന്‍റ് സെഷൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം സ്പീക്കർ മർസൂഖ് അൽ ഗാനിം റദ്ദാക്കിയിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ