വാ​ഹ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന രൂ​പ​മാ​റ്റ​ങ്ങ​ൾ ശി​ക്ഷാ​ർ​ഹം: അ​ബു​ദാ​ബി പോ​ലീ​സ്
Monday, September 21, 2020 2:23 AM IST
അ​ബു​ദാ​ബി: വാ​ഹ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന മോ​ടി​പി​ടി​പ്പി​ക്ക​ലു​ക​ളും ,രൂ​പ​മാ​റ്റ​ങ്ങ​ളും ശി​ക്ഷാ​ർ​ഹ​മാ​ണെ​ണ് അ​ബു​ദാ​ബി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന ശി​ക്ഷ​യാ​ണ് ല​ഭി​ക്കു​ക എ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വാ​ഹ​ന​ങ്ങ​ളു​ടെ എ​ഞ്ചി​നു​ക​ളി​ൽ പ​രി​ഷ്ക​ര​ണം ന​ട​ത്തു​ക, ചേ​സി​സി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു 1000 ദി​ർ​ഹം പി​ഴ​യും 12 ബ്ലാ​ക്ക് പോ​യി​ന്‍റു​ക​ളു​മാ​ണ് പി​ഴ. കൂ​ടാ​തെ 30 ദി​വ​സ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്യും. പി​ടി​ച്ചെ​ടു​ക്ക​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ തി​രി​കെ ല​ഭി​ക്കു​ന്ന​തി​ന് വാ​ഹ​ന ഉ​ട​മ 10,000 ദി​ർ​ഹം മൂ​ന്നു മാ​സ​ത്തി​ന​കം അ​ട​യ്ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വാ​ഹ​നം ലേ​ല​ത്തി​ൽ വ​ച്ചു വി​ൽ​പ​ന ന​ട​ത്തു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മോ​ടി​പി​ടി​പ്പി​ക്ക​ൽ ന​ട​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്ക് ഇ​ര​യാ​കു​ക​യും ജീ​വ​ഹാ​നി ഉ​ൾ​പ്പ​ടെ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് നി​യ​മം ക​ർ​ശ​ന​മാ​ക്കാ​ൻ അ​ബു​ദാ​ബി പോ​ലീ​സ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള