കുവൈറ്റിൽ 704 പേർക്ക് കോവിഡ്; അഞ്ച് മരണം
Friday, September 18, 2020 7:56 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 18 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം 704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5928 പരിശോധനകൾ ഇന്നു നടത്തി. വിവിധ ആശുപത്രകളിൽ ചികിത്സയിലായിരുന്ന 5 പേർ ഇന്നു മരിക്കുകയും ചെയ്തു.

അഹമ്മദി ഗവര്‍ണറേറ്റില്‍ 165 ,ജഹ്‌റ ഗവര്‍ണറേറ്റില്‍ 99, ഫർവാനിയ ഗവര്‍ണറേറ്റില്‍ 134 , ഹവല്ലി ഗവര്‍ണറേറ്റില്‍ 195, കേപിറ്റൽ ഗവര്‍ണറേറ്റില്‍ 111 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

865 പേർ ഇന്നു രോഗ മുക്തി നേടി. ഇതോടെ കോവിഡ് മുക്തരുടെ എണ്ണം 88,779 ആയി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 98,528 ഉം മരണം നിരക്ക് 580 ഉം ആയി. 9,177 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത് ഇതിൽ 101 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ