ത​പാ​ൽ പാ​ഴ്സ​ലി​ൽ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി
Thursday, September 17, 2020 11:23 PM IST
കു​വൈ​ത്ത് സി​റ്റി : സ്വ​ദേ​ശി​ക​ളു​ടെ പേ​രി​ൽ രാ​ജ്യ​ത്തെ​ത്തി​യ എ​യ​ർ പാ​ഴ്സ​ലു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. നേ​ര​ത്തെ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ജു​വാ​ന ഓ​യി​ലും, ലി​റി​ക്ക പൊ​ടി​യും മ​യ​ക്കു​മ​രു​ന്നി​ന് ആ​വ​ശ്യ​മാ​യ കെ​മി​ക്ക​ൽ പേ​സ്റ്റു​ക​ളും ക​ണ്ടെ​ത്തി​യ​ത്.

അ​മേ​രി​ക്ക​യി​ൽ നി​ന്നും കാ​ന​ഡ​യി​ൽ നി​ന്നു​മാ​ണ് ഒ​ന്ന​ര കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന മ​രി​ജു​വാ​ന ഓ​യി​ൽ എ​ത്തി​യ​ത്. 198 ആം​പ്യൂ​ളു​ക​ളി​ൽ മ​രി​ജു​വാ​ന ഓ​യി​ലും ഷൂ​സ് ക്ലീ​നിം​ഗ് സാ​ധ​ന​ങ്ങ​ളി​ൽ മ​രി​ജു​വാ​ന വാ​ക്സ് അ​ട​ങ്ങി​യ മൂ​ന്ന് ബോ​ക്സു​ക​ൾ ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചൈ​ന​യി​ൽ നി​ന്നും ഒ​രു കി​ലോ​ഭാ​രം വ​രു​ന്ന ലി​റി​ക്ക പൊ​ടി​യും ക​ണ്ടെ​ത്തി. നേ​ര​ത്തെ 550 ഗ്രാം ​കെ​മി​ക്ക​ൽ പേ​സ്റ്റ് രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​നു​ള്ള അ​ജ്ഞാ​ത വ്യ​ക്തി​യേ​യും ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ