മലപ്പുറം ജില്ലാ അസോസിയേഷൻ ഓണം ആഘോഷിച്ചു
Monday, September 14, 2020 6:15 PM IST
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ മലപ്പുറം ജില്ലാ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഇത്തവണത്തെ ഓണാഘോഷം [email protected]ണം സമുചിതമായി ആഘോഷിച്ചു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പരിമിതികൾ ഉണ്ടായിരുന്നെങ്കിൽ പോലും ഓണത്തിന്‍റെ ശോഭ ഒട്ടും മങ്ങാത്തതരത്തിൽ സൂമിലൂടെയാണ് മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് ഓണാഘോഷങ്ങൾ ക്രമീകരിച്ചത്. സെപ്റ്റംബർ 11 നു വൈകുന്നേരം 4 മുതൽ രാത്രി 9 വരെ നീണ്ടു നിന്ന ആഘോഷങ്ങളിൽ അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു .

പ്രസിഡന്‍റ് വാസുദേവൻ മമ്പാടിന്‍റെ അധ്യക്ഷത വഹിച്ച യോഗം പ്രശസ്ത നാടൻ പാട്ട് കലാകാരനും സിനിമ നടനുമായ സുരേഷ് തിരുവാലി ഉദ്ഘാടനം ചെയ്തു .കേരള നിയമസഭാ സ്‌പീക്കർ ശ്രീരാമകൃഷ്ണൻ ,ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ , മലപ്പുറം എംപി പി.കെ. കുഞ്ഞാലിക്കുട്ടി , ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ , മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് , ജില്ലാ അസോസിയേഷൻ രക്ഷാധികാരി ശറഫുദ്ദീൻ കണ്ണോത്ത് ,വനിതാവേദി ചെയർപേഴ്സൺ അഡ്വ. ജസീന എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കേരളത്തിലെ മുതിർന്ന മിമിക്രി കലാകാരൻ കൊല്ലം സിറാജ് , മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സീനത്ത് എന്നീ പ്രശസ്തരുടെ സാന്നിധ്യം പരിപാടികൾക്ക് നിറപ്പകിട്ടേകി.അസോസിയേഷൻ കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വ്യത്യസ്ത കലാപാരിപാടികൾ പ്രതിസന്ധികൾക്കിടയിലും മനസിന് കുളിർമയേകുന്നതായിരുന്നു .ജനറൽ സെക്രട്ടറി മുസ്തഫ മാറഞ്ചേരി സ്വാഗതവും വൈസ് പ്രസിഡന്‍റ് സിജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു .

അഭിലാഷ്‌ കളരിക്കൽ ,നാസർ വളാഞ്ചേരി ,അനീഷ് കാരാട്ട് , അനസ് തയ്യിൽ , അഡ്വ. ജംഷാദ് , സുനീർ കളിപ്പാടൻ , അഷ്‌റഫ് മങ്കരത്തൊടി , ഷാജഹാൻ പാലാറ ,സലീന ടീച്ചർ , അനു അഭിലാഷ് , ഷംന സുനീർ ,ഭവ്യ അനീഷ്. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

റിപ്പോർട്ട്: സലിം കോട്ടയിൽ