കല കുവൈറ്റ് അനുശോചിച്ചു
Monday, August 10, 2020 6:39 PM IST
കുവൈറ്റ് സിറ്റി: ഇടുക്കി ജില്ലയിലെ മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചിൽ മൂലം ഉണ്ടായ ദുരന്തത്തില്‍ കേരള ആർട്ട്സ്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു.

മണ്ണിടിച്ചിലില്‍ 11 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്‌. നിരവധി ആളുകളെ ഇതിനോടകം രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി രക്ഷപ്പെടുത്തിയിട്ടുണ്ട്‌. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്‌. ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവർക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ