ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അനുശോചിച്ചു
Monday, August 10, 2020 6:16 PM IST
കുവൈറ്റ് സിറ്റി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഉണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്കും രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്കും ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.

ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് വിപിൻ മങ്ങാട്ടിന്‍റെ അധ്യക്ഷതയിൽ ചേർന്ന സൂം മീറ്റിംഗിൽ ആലപ്പുഴ ജില്ലയിൽ നിന്നുമുള്ള നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബിഎസ്.പിള്ള, പ്രേംസൺ കായംകുളം, നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി,ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്‍റ് ക്രിസ്റ്റഫർ ഡാനിയൽ, ജില്ലാ നേതാക്കന്മാരായ ജോൺസി സാമുവേൽ,ജോൺ വർഗീസ്,തോമസ് പള്ളിക്കൽ,കലേഷ് പിള്ള, ബിജി പള്ളിക്കൽ,ജോസ് പെണ്ണുക്കര തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും കുര്യൻ തോമസ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ