കുവൈറ്റ് കെഎംസിസി അനുശോചിച്ചു
Saturday, August 8, 2020 8:19 PM IST
കുവൈറ്റ് സിറ്റി: കരിപ്പൂർ എയർ ഇന്ത്യ വിമാനാപകടത്തിലും ഇടുക്കിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിലും മരിച്ച കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു

കരിപ്പൂരിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ രക്ഷാ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും കുവൈറ്റ് കെഎംസിസി അഭിനന്ദിച്ചു.

കേരളത്തിൽ മഴക്കെടുതികൾ തുടരുന്ന പശ്ചാത്തലത്തിൽ ശാസ്ത്രിയമായ പഠനങ്ങൾ നടത്തി ഭാവിയിലെങ്കിലും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണെത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്രയും സർക്കാരിനോടാവശ്യപ്പെട്ടു.

ജനതാ കൾച്ചറൽ സെന്‍റർ

രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിലും കരിപ്പൂർ വിമാനാപകടത്തിലും ജീവൻ പൊലിഞ്ഞവർക്ക് ജെസിസി-കുവൈറ്റ്.ആദരാഞ്ജലികൾ അർപ്പിച്ചു. മഹാമാരിയുടെ കാലത്ത് മനുഷ്യ മനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച അതിദാരുണമായ രണ്ട് സംഭവങ്ങളിലും ജനതാ കൾച്ചറൽ സെന്‍റർ അനുശോചിക്കുന്നതായി നേതാക്കൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ