കുവൈറ്റിൽ 682 പേർക്ക് കോവിഡ് ; 720 പേർക്ക് രോഗ മുക്തി
Friday, August 7, 2020 9:09 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതിയതായി 682 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 70727 ആയി . 461 സ്വദേശികള്‍ക്കും 221 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് .

കഴിഞ്ഞ ദിവസം 4086 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 526286 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്നു മരിച്ചു. ഇതുവരെ 471 പേരാണ് കൊറോണ വൈറസ് ബാധിച്ചു മരിച്ചത്.

അഹ്മദി ഗവർണറേറ്റിൽ 176 പേർ, ജഹ്റ ഗവർണറേറ്റിൽ 130 പേർ, ഫർവാനിയ ഗവർണറേറ്റിൽ 152 പേർ, ഹവല്ലി ഗവർണറേറ്റിൽ 118 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 106 പേർ എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 720 പേരാണു ഇന്ന് രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 62330 ആയി. 7926 പേരാണു ചികിൽസയിൽ കഴിയുന്നത്‌. 124 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ