കുവൈറ്റിൽ കോവിഡ് ചികിൽസയിലായിരുന്ന മലയാളി യുവാവ്‌ മരിച്ചു
Saturday, August 1, 2020 8:37 PM IST
കുവൈറ്റ് സിറ്റി : കോവിഡ് ചികിൽസയിലായിരുന്ന കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരിച്ചു. പേരാമ്പ്ര ചക്കിട്ടപാറ വാഴെ പറമ്പിൽ സുനിൽ കുമാർ (37) ആണ് ഇന്നു മരിച്ചത്.

കോവിഡ്‌ ബാധയെ തുടർന്ന് കുറച്ചു നാളുകളായി മിഷിരിഫ്‌ ഫീൾഡ്‌ ആശുപത്രിയിൽ ചികിൽസയിലായിരുന്നു .ഗ്ലോബൽ ഇന്‍റർ നാഷനൽ കമ്പനിയിലെ ജീവനക്കാരനായ ഇദ്ദേഹം, കുടുംബത്തോടൊപ്പം കുവൈറ്റിലെ മംഗഫിൽ ആയിരുന്നു താമസം.

ഗർഭിണിയായ ഭാര്യ ഗോപിക കുവൈറ്റിലുണ്ട്. മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും.

റിപ്പോർട്ട്:സലിം കോട്ടയിൽ