പ്രവാസ ജീവിതത്തിന് വിരാമമിട്ട് അബ്ദുല്‍ ജബ്ബാര്‍ വലിയാട്ട് നാട്ടിലേക്ക്
Friday, July 31, 2020 6:13 PM IST
ജിദ്ദ: നീണ്ട വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് ചെമ്മാട് തിരുരങ്ങാടി അബ്ദുല്‍ ജബ്ബാര്‍ വലിയാട്ട് നാട്ടിലേക്ക്. മഹാനഗരത്തില്‍ വിപുലമായ സൗഹൃദ വലയത്തിനുമടയാണ് ജബ്ബാര്‍. ഫൈസലിയ കെഎംസിസി കമ്മിറ്റി അഡ്വൈസറി മെമ്പര്‍, ബേപ്പൂര്‍ ജിദ്ദ അസോസിയേഷന്‍ പ്രസിഡന്‍റ് ബേപ്പൂര്‍ മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്‍റ്, സോക്കാര്‍ ഫ്രീക്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ സെക്രട്ടറി, ജിദ്ദ ഫണ്ട് കൂട്ടായ്മ സിക്രട്ടറി , ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ കം പ്രസ് & പബ്ലിക്കേഷന്‍ കണ്‍വീനര്‍ എന്നീ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു വരുന്നു. 37 വര്‍ഷത്തില്‍ കൂടുതല്‍ പുണ്യഭൂമിയില്‍ കഴിഞ്ഞ ശേഷമാണ് ജബ്ബാര്‍ നാടണയുന്നത്.

യാമ്പുവിലെ സൗദി പാര്‍സണ്‍ കമ്പനിയുടെ ടൈപ്പിസ്റ്റ് കം ക്ലാര്‍ക്ക് വിസയില്‍ എത്തി ജിദ്ദയിലും, റിയാദിലുമായി പ്രവാസ ജീവിതത്തിന് പുതിയ അര്‍ഥങ്ങള്‍ തേടുകയായിരുന്നു.

1983 മാര്‍ച്ചില്‍ ബോംബെ എയര്‍പോര്‍ട്ടില്‍ നിന്ന് ഫ്‌ളൈറ്റില്‍ കറാച്ചിയില്‍ ഇറങ്ങി. പിറ്റേന്ന് സൗദിയിലെ ദഹ്‌റാനിലേക്കും അവിടെ നിന്ന് എമിഗ്രേഷന്‍ കഴിഞ്ഞു വീണ്ടും ഫ്‌ളൈറ്റില്‍ ജിദ്ദയില്‍ എത്തി. ജിദ്ദയില്‍ സ്വികരിക്കാന്‍ ഉപ്പയും, ഉമ്മയും, സഹോദരങ്ങളും, അബ്ദു എളാപ്പയും(അബ്ദു ഹാജി എന്ന അബ്ദു റഹിം കോയ) എത്തിയിരുന്നു. എത്തിയ പിറ്റേന്ന് മുതല്‍ അറബി ഭാഷ പഠിക്കുവാന്‍ ഒരു മാസം ജിദ്ദയിലെ ഒരു ഓഫീസില്‍ ജോലി ചെയ്തു. അതിന് ശേഷം ഉപ്പ ജോലി ചെയ്തു താമസിക്കുന്ന സൗദി റെഡ് ബ്രിക്‌സ് കമ്പനി വീട്ടിലേക്ക് താമസം മാറി. പിന്നെ ജോലി കിട്ടിയത് ബഹ്‌റയിലെ പിയാന്റ്‌റെ മാര്‍ച്ചാലി എന്ന ഇറ്റാലിയന്‍ ലാന്‍ഡ് സ്‌കാപ്പിംഗ്, നഴ്‌സറി, ഇറിഗേഷന്‍ എന്ന സ്ഥാപനത്തിന്‍റെ പുതിയ പ്രോജക്ട് സൈറ്റായ അല്‍ ജമ്മും എന്ന സ്ഥലത്ത് കമ്പനിയുടെ സ്റ്റോര്‍ കീപ്പര്‍ കം സൈറ്റ് സൂപ്പര്‍വൈസര്‍ ആയി ഒരു വര്‍ഷം ജോലി ചെയ്തു. ഒരു വര്‍ഷമെടുത്താണ് ഇഖാമ ലഭിച്ചത്. അതിനു ശേഷം സൗദി റിസർച്ച് ആൻഡ് പബ്ലിഷിംഗ് കമ്പനിയുടെ കിഴിലുള്ള എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ജിദ്ദയിലും, 1984ല്‍ റിയാദിലുമായി ജോലി ചെയ്തു.

990ല്‍ ഗള്‍ഫ് യുദ്ധം വന്നപ്പോള്‍ റിയാദ് എയര്‍പോര്‍ട്ട് അടയ്ക്കുകയും അങ്ങിനെ 90 അവസാനത്തില്‍ വീണ്ടും ജിദ്ദയില്‍ തിരിച്ചെത്തി. എസ്ആര്‍പിസി ഓഫീസില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ ആയി ജോയിന്‍ ചെയ്തു. അറബ് ന്യൂസ്, അശ്ശര്‍ഖ് അല്‍ ഔസത്, അല്‍ ഇഖ്തിസാദിയ ,അല്‍ സബാഹിയ, അല്‍ റിയാദിയ, അല്‍ മുസ്ലിമൂന്‍, മുതലായ പത്രങ്ങളും അല്‍ മജഹല്ലത്തുല്‍ മജല്ല , അല്‍ സയ്യിദത്തി, അല്‍ സയ്യാരത്, അല്‍ രാജൂല്‍ മുതലായ മാഗസിനുകളും കമ്പനി പ്രസിദ്ദീകരിച്ചിരുന്നു. ജോലിയുമായി മുന്നോട്ട് പോയി. 1991ല്‍ വീണ്ടും ഉപ്പയെ പുതിയ ഫ്രീ വിസയില്‍ ജിദ്ദയിലേക്ക് കൊണ്ടുവന്നു. ഉപ്പ അറബ് ന്യൂസിലും , മലയാളം ന്യൂസിലുമായി ജോലി ചെയ്ത് നാട്ടിലേക്കു തിരിച്ചു പോയി. ആ കാലയളവിലും തുടര്‍ന്നും പുതിയ പത്രങ്ങളും മാഗസിനുകളും ഇറക്കികൊണ്ടിരുന്നു, അതില്‍ പെട്ടതാണ് മലയാളം ന്യൂസ്, ഉറുദു ന്യൂസ്, ഉറുദു മാഗസിന്‍, ആലംമുല്‍ റിയാദിയ, സയ്യിദാതി ഡെക്കര്‍,മജഹല്ലത്തുല്‍ ഹിയ,മജഹല്ലത്തുല്‍ ബാസിം തുടങ്ങിയവ. 1990 മുതല്‍ 2020 വരെ സ്വിച്ച് ബോര്‍ഡ് ഓപ്പറേറ്റര്‍ ആയി വര്‍ക്ക് ചെയ്തു. ഇത്രയും കാലം എന്നെ ജബ്ബാര്‍ അറബ് ന്യൂസ് എന്ന പേരിലാണ് അറിയപ്പെട്ടത്. സൗദി ഭരണാധികാരികളും പ്രമുഖരും പത്രമേധാവികളുമായും മറ്റും ബന്ധപ്പെടുമ്പോള്‍ അവരെ ടെലിഫോണില്‍ കണക്ട് ചെയ്യാനായെന്നത് ജീവിതത്തിലെ അപൂര്‍വ സൗഭാഗ്യമാണ്.

ഭാര്യ കൗലത്ത്. മക്കൾ: നഹല , നിബാല്‍ .

മൊബൈല്‍ നമ്പര്‍ 00919497398661. സൗദിയില്‍ ബന്ധപ്പെടാന്‍ 0543567211 / 0539134500.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ