സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്; ബു​ധ​നാ​ഴ്ച 5488 പേ​ർ
Thursday, July 16, 2020 6:28 PM IST
റി​യാ​ദ്: നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ല്ലാം എ​ടു​ത്തു ക​ള​ഞ്ഞി​ട്ടും സൗ​ദി അ​റേ​ബ്യ​യി​ലെ പു​തു​താ​യി കോ​വി​ഡ് വൈ​റ​സ് പി​ടി​കൂ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് പ്ര​ക​ട​മാ​യ​തോ​ടൊ​പ്പം രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വും ക​ണ്ടു തു​ട​ങ്ങി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഏ​റെ ആ​ശ്വാ​സം പ​ക​ർ​ന്നു കൊ​ണ്ട് ബു​ധ​നാ​ഴ്ച 5488 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ആ​കെ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യി​ൽ നി​ന്നും മോ​ചി​ത​രാ​യ​വ​രു​ടെ എ​ണ്ണം 1,83,048 ആ​യി.

ബു​ധ​നാ​ഴ്ച 42 പേ​ർ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​ര​ണ​സം​ഖ്യ 2325 ആ​യി. പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​വ​ർ 2671 ആ​ണ്. അ​തോ​ടെ ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​വ​ർ 2,40,474 പേ​രാ​ണ്. 55,101 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 2,221 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. റി​യാ​ദി​ൽ 13 പേ​രും ജി​ദ്ദ​യി​ൽ 11 പേ​രും ഹൊ​ഫൂ​ഫ്, താ​യി​ഫ്, ത​ബൂ​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ വീ​ത​വും മ​ദീ​ന, ഹ​ഫ​ർ അ​ൽ ബാ​ത്തി​ൻ, ബെ​യി​ഷ്, ജീ​സാ​ൻ, അ​റാ​ർ, സ​ബി​യ, ഹു​റൈ​മി​ല. മ​ജാ​രി​ദ, അ​ൽ ഖു​വ​യ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ മ​ര​ണ​വു​മാ​ണ് പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 59010 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. പു​തി​യ രോ​ഗി​ക​ൾ റി​യാ​ദ് 226, ജി​ദ്ദ 250, ഹൊ​ഫൂ​ഫ് 211, മു​ബ​റ​സ് 174, ദ​മ്മാം 144, താ​യി​ഫ് 99, ഹാ​യി​ൽ 97, മ​ക്ക 97, ഹ​ഫ​ർ അ​ൽ ബാ​ത്തി​ൻ 86, അ​ബ​ഹ 81, മ​ദീ​ന 78, ഖ​മീ​സ് മു​ശൈ​ത് 61, ബു​റൈ​ദ 54, ത​ബൂ​ക് 52, ന​ജ്റാ​ൻ 46, ഖ​തീ​ഫ് 43, ഖോ​ബാ​ർ 42, യാ​ന്പു 37, ദ​ഹ്റാ​ൻ 35, അ​ൽ ഖ​ർ​ജ് 29, സ​കാ​ക 27, മ​ഹാ​യി​ൽ 27, ജു​ബൈ​ൽ 24, ജീ​സാ​ൻ 23, സാം​ത 23 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്.

സൗ​ദി അ​റേ​ബ്യ​യി​ലെ പു​തി​യ ഭ​ര​ണ മാ​റ്റ​ങ്ങ​ളി​ൽ മു​ൻ കൃ​ഷി​വ​കു​പ്പ് മ​ന്ത്രി​യും തു​ർ​ക്കി​യി​ലെ സൗ​ദി അം​ബാ​സ​ഡ​റു​മാ​യി​രു​ന്ന വ​ലീ​ദ് അ​ൽ ഖു​റൈ​ജി​യെ പു​തി​യ ഉ​പ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​യാ​യി സ​ൽ​മാ​ൻ രാ​ജാ​വ് പ്ര​ഖ്യാ​പി​ച്ചു. മ​റ്റു ര​ണ്ടു നി​യ​മ​ങ്ങ​ളി​ലൂ​ടെ ഹൗ​സിം​ഗ് മ​ന്ത്രാ​ല​യ​ത്തി​ൽ ഡെ​പ്യൂ​ട്ടി മ​ന്ത്രി​യാ​യി എ​ഞ്ചി. അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സു​ലൈ​മാ​ൻ അ​ൽ ബ​ദൈ​റി​നേ​യും പൊ​തു​ഭ​ര​ണ കാ​ര്യാ​ല​യ​ത്തി​ലെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി ഡോ. ​ബ​ന്ദ​ർ ബി​ൻ അ​സാ​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സ​ജ​നേ​യും പ്ര​ഖ്യാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ