ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റ​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ൽ മു​ഹ​മ്മ​ദ് റ​മീ​സ് നാ​ട​ണ​ഞ്ഞു
Monday, July 13, 2020 11:30 PM IST
റി​യാ​ദ്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട വ​യ​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​മീ​സ് സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട​ണ​ഞ്ഞു. റി​യാ​ദി​ലെ ഷി​ഫ​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

കൊ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം മാ​സ​ങ്ങ​ളോ​ള​മാ​യി ജോ​ലി ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നു നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കാ​ൻ സ്പോ​ണ്‍​സ​ർ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ൽ ക​ഫീ​ലി​ന്‍റെ വാ​ഹ​നം സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി ക​ട​യി​ൽ കൊ​ണ്ടു പോ​കു​ന്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യും വാ​ഹ​നം ന​ന്നാ​ക്കു​വാ​ൻ 10,000 റി​യാ​ൽ ക​ഫീ​ലി​ന് ചി​ല​വാ​കു​ക​യും ചെ​യ്തി​രു​ന്നു. ജോ​ലി ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ക​ഫീ​ലി​ന് അ​ധി​ക ബാ​ധ്യ​ത വ​രു​ത്തു​ക​യും ചെ​യ്ത​തു കാ​ര​ണം അ​ടി​യ​ന്തി​ര​മാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഫീ​ൽ നി​ർ​ബ​ന്ധി​ച്ച​തോ​ടെ റ​മീ​സ് പ്ര​തി​സ​ന്ധി​യി​ൽ ആ​വു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് കൊ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ കു​ടു​ങ്ങി നാ​ടാ​ണ​യാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ​ദ്ധ​തി​യാ​യ ’നാ​ട്ടി​ലേ​ക്ക് ഒ​രു വി​മാ​ന​ടി​ക്ക​റ്റ്’ എ​ന്ന പോ​സ്റ്റ​ർ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. സു​ഹൃ​ത്താ​യ സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ൻ ഷെ​മീ​ർ കൊ​ല്ലം മു​ഖേ​ന റി​യാ​ദി​ലെ സോ​ഷ്യ​ൽ ഫോ​റം നേ​ത്യ​ത്വ​ത്തെ സ​മീ​പി​ക്കു​ക​യും സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​ർ ച​ങ്ങ​നാ​ശേ​രി, വെ​ൽ​ഫ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ മു​ഹി​നു​ദ്ദീ​ൻ മ​ല​പ്പു​റം, ഷി​ഫ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് വേ​ങ്ങൂ​ർ എ​ന്നി​വ​ർ ഇ​ട​പെ​ട്ട് വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കു​ക​യും ചെ​യ്തു. ജൂ​ലൈ 11ന് ​റി​യാ​ദ്- കോ​ഴി​ക്കോ​ട് ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ റ​മീ​സ് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. നാ​ട്ടി​ലെ​ത്തി​യ മു​ഹ​മ്മ​ദ് റ​മീ​സ് സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ