കു​വൈ​റ്റി​ൽ ഞാ​യ​റാ​ഴ്ച 836 പേ​ർ​ക്ക് കോ​വി​ഡ്; നാ​ല് മ​ര​ണം
Monday, July 13, 2020 1:35 AM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് ഞാ​യ​റാ​ഴ്ച 836 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 54894 ആ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 549 പേ​ർ കു​വൈ​ത്തി​ക​ളും 287 പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം 3835 കോ​വി​ഡ് ടെ​സ്റ്റു​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്. ഇ​തോ​ടെ ആ​കെ ന​ട​ത്തി​യ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 433336 ആ​യി ഉ​യ​ർ​ന്നു. കോ​വി​ഡ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന നാ​ലു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 390 ആ​യി. സ​ബാ അ​ൽ സാ​ലം 46 പേ​ർ, സാ​ദ് അ​ൽ അ​ബ്ദു​ള്ള 40 പേ​ർ, സു​ലൈ​ബി​യ 40 പേ​ർ, സ​ബാ​ഹി​യ 36 പേ​ർ, ഫി​ർ​ദൌ​സ് 28 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് താ​മ​സ മേ​ഖ​ല​യി​ലെ പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.​ഇ​ന്ന് 649 പേ​രാ​ണു രോ​ഗ മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗ മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 44610 ആ​യി. 9894 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. 151 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ