കോവിഡാന്തര പ്രവാസവും ഡ്രീം കേരളയും - വെബ് സെമിനാർ സംഘടിപ്പിച്ചു
Sunday, July 12, 2020 11:26 AM IST
കുവൈറ്റ് സിറ്റി: കേരളത്തിന്‍റെ സമ്പദ്ഘടനയുടെ മാറ്റ് പ്രവാസികളാണ്, കോവിഡ് പാശ്ചാത്തലത്തിൽ ആ മാറ്റ് കുറഞ്ഞ് പോയിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഉള്ളതെന്ന് മുൻ ക്യഷി വകുപ്പ് മന്ത്രി കെ.പി മോഹനൻ, ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈത്ത് സംഘടിപ്പിച്ച ഡ്രീം കേരള വെബ്നാർ ഉൽഘാടനം ചെയ്ത് പറയുകയുണ്ടായി. ഇത്തരം ഒരു കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ അവിഷ്കരിച്ച ഡ്രീം കേരള സ്വപ്ന പദ്ധതി പ്രവാസികൾക്ക് ഏതൊക്കെ രീതിയിൽ ഉപയോഗപ്പെടുത്താൻ പറ്റുമെന്ന ചർച്ചകളാണ് പ്രവാസികൾക്കിടയിൽ നടക്കേണ്ടതെന്നും അദ്ധേഹം പറയുകയുണ്ടായി .

ആഗോള വ്യാപാരം തകർന്നു കൊണ്ടിരിക്കുകയും, രാജ്യങ്ങളുടെ പരസ്പര ആശ്രീതത്വം കുറയുകയും, ലോകരാജ്യങ്ങളുടെ സമ്പത്തിൽ തന്നെയും മാറ്റം വന്നുകൊണ്ടിരിക്കുന്നു, സ്ലോബലൈസേഷനിലേക്കും, ഡിഗ്ലോബലൈസേഷനിലേക്കും പോയി കൊണ്ടിരിക്കുന്നു. നിരവധി ആളുകൾക്ക് തൊഴിൽ മേഘലയിൽ പൂർണ്ണമായോ ഭാഗീകമായോ തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, അത്തരം ഒരു കാലഘട്ടത്തിൽ ആഭ്യന്തര ഉൽപ്പാദന മേഘലയും കാർഷിക വ്യാവസായിക മേഘലയും കുടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് കേരളാ പ്ലാനിംഗ് ബോർഡ് മെംബർ ഡോ. കെ.എൻ ഹരിലാൽ മുഖ്യ പ്രഭാഷണം നടത്തി പറയുകയുണ്ടായി.

പ്രസിഡൻറ് അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനർ റഷീദ് കണ്ണവം നന്ദി പറഞ്ഞു. ഷംസീർ മുള്ളാളി വെബ്‌നാർ നിയന്ത്രിച്ചു. സഫീർ പി. ഹാരിസ്, സമീർ കൊണ്ടോട്ടി, അനിൽ കൊയിലാണ്ടി, ഖലീൽ, മണി പാനൂർ, ടി.പി അൻവർ, കോയ വേങ്ങര, ഷൈൻ, മധു എടമുട്ടം, മൃദുൽ, ഷാജുദ്ദീൻ മാള, ഫൈസൽ, ബാലകൃഷ്ണൻ, പ്രദീപ് പട്ടാമ്പി എന്നിവരും പങ്കെടുത്തു സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ