വെൽഫെയർ കേരള കുവൈത്തിന്‍റെ സൗജന്യ ചാർട്ടർ വിമാനം ജൂലൈ 17 ന് കോഴിക്കോട്ടേക്ക്
Saturday, July 11, 2020 8:55 PM IST
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കുന്ന സൗജന്യ ചാര്‍ട്ടര്‍ വിമാനം ജൂലൈ 17നു (വെള്ളി) കരിപ്പൂർ വിമാനത്താവളത്തിൽ എത്തും.

മുഴുവന്‍ യാത്രക്കാര്‍ക്കും സൗജന്യമായാണ് യാത്ര സൗകര്യം ഒരുക്കുന്നത്. ലഭിച്ച അപേക്ഷകളിൽ നിന്നും രോഗികൾ , പ്രായാധിക്യമുള്ളവര്‍ , ജോലി നഷ്ടപ്പെട്ടവർ , തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരുടെ അന്തിമ ലിസ്റ്റ് തയാറാക്കുന്നത്.

പ്രവാസികള്‍ പ്രവാസികള്‍ക്കായി ഒരുക്കുന്ന ചാര്‍ട്ടര്‍ വിമാനമാണിതെന്നും ജനകീയ പങ്കാളിത്തത്തോടെയുള്ള ചാര്‍ട്ടര്‍ വിമാന പദ്ധതിക്ക് പ്രവാസി സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും പ്രോജക്ട് ലീഡര്‍ അന്‍വര്‍ സയീദ്‌ പറഞ്ഞു

വിവരങ്ങള്‍ക്ക് : 97649639 .

റിപ്പോർട്ട്: സലിം കോട്ടയിൽ