ഒന്നര ലക്ഷം കടന്നു വൈറസ് മുക്തി: ചൊവ്വാഴ്ച 5205 പേർക്ക് രോഗമുക്തി
Wednesday, July 8, 2020 11:22 AM IST
റിയാദ്: കോവിഡ് വൈറസ് ബാധിച്ച് 49 പേർ കൂടി മരണപ്പെട്ട ചൊവ്വാഴ്ച 5,205 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരുടെ ആകെ എണ്ണം 1,54,839 ആയി. ആകെ വൈറസ് ബാധിതരായ 2,17,108 പേരിൽ ഇപ്പോൾ ചികിത്സയിലുള്ളത് 60,252 പേർ മാത്രമാണ്. ഇവരിൽ 2268 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.

സൗദിയിലെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2017 ആയി. ചൊവ്വാഴ്ച റിയാദിൽ മാത്രം 35 പേരാണ് മരണത്തിന് കീഴടങ്ങിയത്. ജിദ്ദ (5), മദീന (1), ഹൊഫൂഫ് (2), തായിഫ് (1), ഖതീഫ് (1), ഖമീസ് മുശൈത് (1), വാദി ദവാസിർ (1), അൽ അയൂൺ (1), അറാർ (1) എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങൾ നടന്നത്.

പുതുതായി രോഗം ബാധിച്ചവരുടെ പ്രവിശ്യ തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: റിയാദ് 308, തായിഫ് 246, മദീന 232, ജിദ്ദ 227, ദമ്മാം 219, ഖതീഫ് 141, മക്ക 132, ഖമീസ് മുശൈത് 124, ഹായിൽ 109, ഹൊഫൂഫ് 106, നജ്റാൻ 102, ബുറൈദ 99, മുബറസ് 90, ഉനൈസ 86, ജുബൈൽ 39, ഹഫർ അൽ ബാത്തിൻ 35, അൽ ഖോബാർ 32, അൽ ഖർജ് 28, മിദ് നബ് 27, ജിസാൻ 6.

സൗദിയിലെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം രണ്ടു ലക്ഷം കടന്നു. 2,17,108 പേർക്ക് രോഗം കണ്ടെത്തിയ പി സി ആർ ടെസ്റ്റ് ആണ് ഇപ്പോൾ 20,18,657 എത്തി നിൽക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 42,968 ടെസ്റ്റുകൾ നടന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ