കുവൈറ്റിൽ 601 പേർക്ക് കോവിഡ്, നാല് മരണം
Tuesday, July 7, 2020 8:57 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് ചൊവ്വാഴ്ച 601 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 51245 ആയി. 402 കുവൈത്തികള്‍ക്കും 199 വിദേശികള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്ന നാലു പേർ കൂടി ഇന്നു മരണമടഞ്ഞതോടെ കൊറോണ വൈറസ് ബാധയേറ്റ് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 377 ആയി.

ജാബിർ അലി 33 പേർ , സബാഹ്‌ സാലം 32 പേർ, മംഗഫ് 26 പേര്‍, ഒയ്യും 24 പേര്‍, സാദ് അൽ അബ്ദുല്ല 20 പേര്‍ സബാഹിയ 19 പേർ എന്നിങ്ങനെയാണ്‌ താമസ മേഖലയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് 514 പേർ രോഗ മുക്തി നേടി. ഇതോടെ ആകെ രോഗം മുക്തി നേടിയവരുടെ എണ്ണം 41515 ആയി. 9353 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. 159 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ