എസ്എംസിഎ കുവൈറ്റ് ദുക്റാന തിരുനാളും സഭാ ദിനാചാരണവും
Monday, July 6, 2020 9:18 PM IST
കുവൈറ്റ് സിറ്റി: എസ്എംസിഎ കുവൈറ്റ് ദുക്റാന തിരുനാൾ-സഭാദിന ആഘോഷപരിപാടികൾ ജൂലൈ 3നു സൂം വെബിനാർ വഴി ലൈവായി ആചരിച്ചു. 25 വർഷം പിന്നിട്ട കുവൈറ്റിലെ സീറോ മലബാർ സഭയുടെ ഔദ്യോഗിക സഭാ സംവിധാനവും കത്തോലിക്കാ കോൺഗ്രസ്‌ ഗ്ലോബലിന്‍റെ അംഗ സംഘടനയുമായ എസ്എംസിഎ കുവൈറ്റ് നേതൃത്വം നൽകിയ പരിപാടികൾ നോർത്തേൺ അറേബ്യൻ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് പോൾ ഹിൻഡർ ഉദ്ഘാടന ചെയ്തു.

ദുക്റാന സഭാദിന പരിപാടി സീറോ മലബാർ മൈഗ്രന്‍റ് കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ നിർവഹിച്ചു മുഖ്യ പ്രഭാഷണം നടത്തി. സീറോ -മലബാർ എപ്പിസ്‌കോപ്പൽ വികാരി ഫാ. ജോണി ലോണിസ്, എസ്എംസിഎ ഗൾഫ്‌ കോഓർഡിനേറ്ററും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ഡോ. മോഹൻ തോമസ് , കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം, കുവൈറ്റിലെ മറ്റ് സീറോ മലബാർ വൈദികരായ ഫാ.ജോൺസൻ നെടുംപുറത്ത് , ഫാ.പ്രകാശ് കാഞ്ഞിരത്തുങ്കൽ, എസ്എംവൈഎം പ്രസിഡന്‍റ് ബിജോയ് ഔസേഫ് ,ബാലദീപ്തി പ്രസിഡന്‍റ് ജെഫ്‌റി ജോയ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്നു നാല് ഏരിയകളിൽനിന്നുള്ള കലാകാരൻമാരും കലാകാരികളും ബാല ദീപ്തി കുട്ടികളും അവതരിപ്പിച്ച കലാവിരുന്നും ആലപ്പുഴ റായ്‌ബാൻ അവതരിപ്പിച്ച ഗാനവിരുന്നും അരങ്ങേറി.

ദുക്റാന, സഭാദിനാഘോഷം പരിപാടി , സൂം വെബിനാർ, എസ്എംസിഎ യുടെ യൂട്യൂബ് ചാനൽ , ഫെസ്ബുക്ക് എന്നിവയിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ തത്സമയ സംപ്രക്ഷേപണം വീക്ഷിച്ചു.

റംശാ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ എസ്എംസിഎ പ്രസിഡന്‍റ് തോമസ് കുരുവിള നരിതൂകിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു പള്ളിക്കുന്നേൽ സ്വാഗതം ആശംസിച്ചു. വിൽ‌സൺ ദേവസി വടക്കേടത് നന്ദി പറഞ്ഞു. ഏരിയ കൺവീനർമാരായ ജൊഹ്ന മഞ്ഞളി, ആന്‍റണി മനോജ്,സാബു സെബാസ്റ്റ്യൻ ,ഡെന്നി കാഞ്ഞൂപ്പറമ്പിൽ ,ജോയിന്‍റ് സെക്രെട്ടറി ലിയോ ജോസ് കൊള്ളന്നൂർ, ആർട്സ് കൺവീനർ ബൈജു ജോസഫ്, കൾച്ചറൽ കൺവീനർ സന്തോഷ് ജോസഫ് ,ബാലദീപ്തി കോഓർഡിനേറ്റർ ജോണി തറപ്പിൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. അനു ജോബ് അവതാരകയായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ