കോവിഡ് മരണം: കോട്ടയം അതിരമ്പുഴ സ്വദേശിയുടെ മൃതദേഹം ഖബറടക്കി
Sunday, July 5, 2020 11:47 AM IST
റിയാദ് : കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട കോട്ടയം അതിരമ്പുഴ സ്വദേശി നിരപ്പേൽ ഇഖ്ബാൽ റാവുത്തറുടെ (67) മൃതദേഹം റിയാദ് ഷിമാൽ മഖ്ബറയിൽ ഖബറടക്കി.

കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇഖ്ബാൽ മരണപ്പെടുന്നത്. കഴിഞ്ഞ മുപ്പത്തിയാറു വർഷം റിയാദിലെ ബത്ഹയിലെ മലയാളികൾക്കിടയിലെ സജീവ സാനിദ്ധ്യമായിരുന്നു ഇഖ്ബാൽ.
സൗദി കൺസൽട്ടൻ്റ് കമ്പനിയിൽ ഐഎസ്ഒ സ്പെഷ്യലിസ്റ്റായിരുന്നു.
ഭാര്യ ഫാത്തിമാ ബീവി, സഫീജ മക്കൾ ഫെബിന (ടെക്നോ പാർക്ക്), റയാൻ (മോഡേൺ സ്കൂൾ, റിയാദ്)

ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫയർ വോളന്റിയർമാരായ മുനീബ് പാഴൂർ, മുഹിനുദീൻ മലപ്പുറം, അൻസാർ ചങ്ങനാശേരി, ജുനൈസ് ബാബു, ഷാജഹാൻ വണ്ടിപ്പെരിയാർ, സുഹൃത്തുക്കളായ അഷറഫ് ചെങ്ങളം, മിച്ചു മുസ്തഫ, ഹബീബ് താഴത്തങ്ങാടി എന്നിവർ രേഖകൾ തയ്യാറാക്കി മയ്യത്ത് പരിപാലനത്തിന് നേത്യത്വം നൽകി.

റിപ്പോർട്ട് : ഷക്കീബ് കൊളക്കാടൻ