ജിദ്ദ ഒ ഐ സി സി: പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ചു
Friday, May 29, 2020 4:49 PM IST
ജിദ്ദ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്ര ശില്പിയും സ്വാതന്ത്ര്യ സമര പോരാട്ട നായകനുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ അൻപത്തിആറാം ചരമ ദിനത്തിൽ ഒഐസിസി വെസ്റ്റേൺ റീജയണൽ കമ്മിറ്റി അനുസ്മരണ ഒൻലൈൻ മീറ്റിങ് സംഘടിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ് ശബരിനാഥൻ എം എൽ എ അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.

നെഹ്രുവിന്റെ വിശാലമായ ചിന്തയുടെ ഫലമാണ് ഇന്ത്യ എന്ന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യത്തിന്റെ പിറവിയിലേക്ക് ആക്കം കൂട്ടിയത്. മത വിശ്വാസങ്ങളെ അംഗീകരിച്ചു നൽകുന്നതോടൊപ്പം ശാസ്ത്രീയ അവബോധം സമൂഹത്തിൽ ഉണ്ടാക്കുന്നതിനും നെഹ്റു പരിശ്രമിച്ചു. ആ പരിശ്രമങ്ങളുടെ വിജയമാണ് രാജ്യത്തു മത സൗഹാർദം നില നിർത്തി രാജ്യത്തിനു ശാസ്ത്ര സാങ്കേതിക വിദ്യകളിൽ അടക്കം എല്ലാം മേഖലകളിലും നേട്ടം കൈവരിക്കാൻ ആയതു. വെറും സാധാരക്കാരന്റെ രാജ്യമായ ഇന്ത്യക്ക് സ്പൈസ് ടെക്‌നോളജിയിൽ അടക്കം സ്വാതന്ത്ര്യത്തിനു പിന്നാലെ തന്നെ നേട്ടം കൈവരിക്കാൻ ആയത് നെഹ്രുവിന്റെ പരിശ്രമങ്ങളുടെ ഫലമായിരുന്നു. അത് പിന്നീട് ഐ എസ ആർ ഓ എന്ന ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ഒരു സംവിധാനത്തിലേക്ക് വരെ എത്തിക്കാൻ അദ്ദേഹത്തിനായി എന്ന് ശബരി നാഥൻ പറഞ്ഞു. ഇന്ത്യയുടെ ജീവൻ ഗ്രാമങ്ങളിലാണ് എന്ന ബോധത്തോടെ ഗ്രാമ വികസനങ്ങൾക്കു ആക്കം കൂട്ടാൻ കാർഷിക മേഖലയിലും അദ്ദേഹം വലിയ സംഭാവനകൾ നൽകി. ജലസേജനത്തിനു നിരവധി ഡാമുകൾ രാജ്യത്തു നിർമിച്ചു. ആ നെഹ്രൂവിയൻ ചിന്താ ധാരയിൽ നിന്നും രാജ്യം പിറകോട്ടു പോയതാണ് വർഗീയ വാദികളുടെ കൈകളിൽ രാജ്യം എത്തിപ്പെടാൻ കാരണമായത്. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റീജണൽ കമ്മിറ്റി പ്രസിഡന്‍റ് കെ ടി എ മുനീർ അദ്ധ്യക്ഷ്യം വഹിച്ചു. ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, തിരുവനതപുരം ഡി സി സി ജനറൽ സെക്രട്ടറി എം ജെ ആനന്ദ്, അബ്ബാസ് ചെമ്പൻ, അബ്ദുൽ മജീദ് നഹ, മമ്മദ് പൊന്നാനി, ഷൂക്കൂർ വക്കം, ശ്രീജിത് കണ്ണൂർ, നാസിമുദ്ധീൻ മണനാക്, മദീന പ്രസിഡണ്ട് ഹമീദ് പെരുംപറമ്പിൽ, യാമ്പു പ്രസിഡണ്ട് അസ്‌കർ വണ്ടൂർ, മക്ക ജനറൽ സെക്രട്ടറി ഷാജി ചുനക്കര, മനോജ് അടൂർ, അസ്സബ്‌ വർക്കല, ഷമീർ നദവി കുറ്റിച്ചാൽ, മജീദ് ചേരൂർ തുടങ്ങിവർ സംസാരിച്ചു. ജനറൽ സെക്രട്ടറിമാരായ സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും നൗഷാദ് അടൂർ നന്ദിയും പറഞ്ഞു.

റിപ്പോർട് : കെ ടി മുസ്തഫ പെരുവള്ളൂർ