സോഷ്യൽ ഫോറം ഇടപെടൽ; കർണാടക സ്വദേശി നാടണഞ്ഞു
Friday, May 29, 2020 3:16 PM IST
ജിദ്ദ: ഹൃദയ സംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടനുഭവിക്കുകയും ലോക്ക് ഡൗൺ കാരണം നാട്ടിലേക്ക് പോകാൻ കഴിയാതെ കഷ്ടപ്പെടുകയായിരുന്ന ബാംഗ്ലൂർ സ്വദേശി സകരിയ്യയ്ക്ക് ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിങ്ങിൻ്റെ സമയോചിതമായ ഇടപെടൽ മൂലം നാടണയാനായി.

മദീനയിൽ നിരവധി വർഷമായി ജോലി ചെയ്തു വരികയായിരുന്നു. കർണാടക ബാംഗ്ലൂർ ഹൊസമട്ട സ്വദേശി സകരിയ. ഹൃദയ സംബന്ധമായ അസുഖം കാരണം പ്രയാസം നേരിട്ട സകരിയ തുടർ ചികിൽസയ്ക്കായി നാട്ടിൽ പോകാൻ പലതവണ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. തുടർന്നാണ് മദീന സോഷ്യൽ ഫോറം വെൽഫെയർ വിങ്ങുമായി ബന്ധപ്പെട്ടത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി മുഖേന യാത്രയ്ക്ക് രജിസ്റ്റർ ചെയ്യുകയും, എക്സിറ്റും മറ്റു രേഖകളും തയ്യാറാക്കുകയും ചെയ്തു. എന്നാൽ ബാംഗ്ളൂരിലേക്കുള്ള വിമാന ടിക്കറ്റ് കിട്ടിയത് ദമ്മാം എയർപോർട്ടിൽ നിന്നായിരുന്നു. കർഫ്യൂ നിലനിൽക്കുന്ന സാഹചര്യത്തിൽ ദമ്മാമിലേക്കുള്ള യാത്രാ പാസ് സകരിയക്ക് മാത്രമാണ് ലഭിച്ചിരുന്നത്.

ഇന്ത്യൻ സോഷ്യൽ ഫോറം വെൽെഫർ ഇൻചാർജ് അബ്ദുൽ അസീസ് കുന്നുംപുറം സകരിയ്യയെ ദമ്മാം എയർപോർട്ടിൽ എത്തിക്കുന്ന ദൗത്യം ഏറ്റെടുക്കുകയും ദമ്മാമിൽ നിന്നുള്ള. എയർ ഇന്ത്യ വീമാനത്തിൽ ബാംഗ്ലൂരിലേക്ക് സകരിയ്യയെ യാത്രയാക്കുകയും ചെയ്തു. തുടർ ചികിത്സക്കായി അദ്ദേഹത്തെ ബാംഗ്ലൂർ ജയദേവ ഹാർട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യൻ സോഷ്യൽ ഫോറം കർണ്ണാടക ചാപ്റ്റർ പ്രവർത്തകരായ ഇബ്രാഹിം, ആസിഫ്, മദീന സോഷ്യൽ ഫോറം വെൽഫയർ ഇൻചാർജ് അബ്ദുൽ അസീസ് കുന്നുംപുറം എന്നിവരാണ് യാത്രാ സംബന്ധമായ കാര്യങ്ങൾ ഏകോപിപ്പിച്ചത്.

റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ