കുവൈത്തിൽ പത്തനംതിട്ട സ്വദേശിനി വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു
Friday, May 29, 2020 2:41 AM IST
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ചു മലയാളി വീട്ടമ്മ മരിച്ചു. പത്തനംതിട്ട, തിരുവല്ല ആമല്ലൂർ മുണ്ടമറ്റം ഏബ്രഹാം കോശിയുടെ ഭാര്യ റിയ ഏബ്രഹാം (58) ആണ് മരിച്ചത്.

പരേത കോഴഞ്ചേരി മുണ്ടമട്ടം കൊട്ടാരത്തിൽ കുടുംബാംഗമാണ്. കോവിഡ് ബാധിച്ചു ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ അധ്യാപികയായി ജോലി ചെയ്തിരുന്നു.

മകൾ: ദിവ്യ മേരി ഏബ്രഹാം.

റിപ്പോർട്ട്: സലിം കോട്ടയിൽ