മുഴുവന്‍ പ്രവാസികളോടും സര്‍ക്കാര്‍ കരുണ കാണിക്കണം: സമസ്ത ബഹറിന്‍
Thursday, May 28, 2020 1:02 AM IST
മനാമ: വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് ഇപ്പോള്‍ നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികളുടെ സ്ഥിതി ഏറെ ദയനീയമാണെന്നും ക്വാറന്‍റൈനുള്‍പ്പെടെയുള്ള അവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിച്ച് പ്രവാസികളോട് കരുണ കാണിക്കണമെന്നും സമസ്ത ബഹറിന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.