കോവിഡ് ബാധിച്ച് മരിച്ച ഹസ്ബുല്ല ഇസ്മായിലിന്‍റെ മയ്യിത്ത് ഖബറടക്കി
Wednesday, May 27, 2020 11:27 PM IST
കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ചു മരിച്ച തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയും കുവൈത്ത് കെഎംസിസി അംഗവുമായ കൊരട്ടിപ്പറമ്പില്‍ ഹസ്ബുല്ല ഇസ്മായിലിന്‍റെ കബറടക്കം നടത്തി.

കുവൈത്ത് കെഎംസിസി ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖിന്‍റെ നേതൃത്വത്തിൽ സുലൈബിഖാത്തിൽ നടന്ന ഖബറടക്ക ചടങ്ങിൽ വൈസ് പ്രസിഡന്‍റ് ഹാരിസ് വള്ളീയോത്ത്, സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം, കെകെഎംഎ പ്രവർത്തകരും പങ്കെടുത്തു.

കോവിഡ് ബാധിച്ച് രണ്ടാഴ്ച്ചയിലധികമായി അമീരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഖബറടക്കവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രവർത്തനങ്ങൾ വൈസ് പ്രസിഡന്‍റ് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ, ഷാഫി കൊല്ലം, സലീം നിലമ്പൂർ എന്നിവർ ചേർന്ന് നേരെത്തെ പൂർത്തീകരിച്ചിരുന്നു.

ഹസ്ബുള്ളയുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ