റിയാദിൽ മലയാളി ഉറക്കത്തിനിടെ മരിച്ചനിലയിൽ
Tuesday, May 26, 2020 9:01 PM IST
റിയാദ്: പത്തനംതിട്ട വെട്ടൂർ കുന്പഴ സ്വദേശി ഇടയാടിയിൽ പുത്തൻവീട്ടിൽ ബിജു ദേവരാജൻ (48) ആണ് റിയാദ് എക്സിറ്റ് ആറിലെ താമസസ്ഥലത്ത് ഉറക്കത്തിനിടയിൽ മരണപ്പെട്ടു. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉറങ്ങാൻ കിടന്ന ബിജു പിറ്റേന്ന് ജോലിക്ക് വരാത്തത് കാരണം അന്വേഷിച്ചെത്തിയ സഹപ്രവർത്തകരാണ് ഇദ്ദേഹം മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്.

എക്സിറ്റ് ആറിലുള്ള വെൽക്കം റെസ്റ്റോറന്‍റിലെ സപ്ലയർ ജോലിക്കാരനായിരുന്നു. 25 വർഷമായി റിയാദിൽ. ദേവരാജനാണ് അച്ഛൻ. കനകമ്മ അമ്മയും പ്രസീദ ഭാര്യയുമാണ്. അനന്യ ബിജു ഏക മകളാണ്. സോമലത, സിന്ധു എന്നെ സഹോദരികളുണ്ട്. മൃതദേഹം ശുമേസി ആശുപത്രി മോർച്ചറിയിൽ. അനന്തരനടപടികൾക്കായി ശിഹാബ് കൊട്ടുകാടും ബിജുവിന്‍റെ സുഹൃത്ത് അനിരുദ്ധൻ പിള്ളയും രംഗത്തുണ്ട്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാൻ