അബുദാബിയിൽ കെഎംസിസി മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവ് ശ്രദ്ധേയമായി
Tuesday, May 26, 2020 1:01 PM IST
അബുദാബി: കെഎംസിസി മെഡിക്കൽ വിഭാഗമായ മെഡികെയർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് അബുദാബിയിൽ സംഘടിപ്പിച്ച മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവ് ശ്രദ്ധേയമായി.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രക്തത്തിനു ക്ഷാമം നേരിടുന്നതിനെ തുടർന്നു ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

അബുദാബി കെഎംസിസി പ്രസിഡന്‍റ് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, അസീസ് കാളിയാടൻ എന്നിവർ രക്തം നൽകി ഉദ്ഘടനം ചെയ്തു. ഭാരവാഹികളായ മുഹമ്മദ് ആലം, റഷീദലി മമ്പാട്, ഇ ടി എം സുനീർ, കെ കെ അഷറഫ് മാട്ടൂൽ, എ സഫീഷ്, അബ്ദുല്ല കാക്കുനി എന്നിവർ സംബന്ധിച്ചു.

മെഡിക്കൽ വിംഗ് പ്രവർത്തകരായ, അസീസ് ആറാട്ട് കടവ്, ശബീർ കാഞ്ഞങ്ങാട്, തൗഫീഖ് പൂതേരി, നാസർ കോളിയടുക്കം, ഹബീബ് ചെമ്മനാട്, റഹൂഫ് നാദാപുരം തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള