കുവൈത്തിൽ പൂര്‍ണ കർഫ്യൂ നീട്ടില്ലെന്ന് ആഭ്യന്തര മന്ത്രി
Tuesday, May 26, 2020 12:31 PM IST
കുവൈത്ത് സിറ്റി: നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പൂര്‍ണ കര്‍ഫ്യൂ നീട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് അറിയിച്ചു. മേയ് 30 ന് (ശനി) ആണ് കര്‍ഫ്യൂ അവസാനിക്കുന്നത്. രാജ്യം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായിട്ടാണ് പൂര്‍ണ കർഫ്യൂ നീട്ടാതിരിക്കുന്നതെന്നാണ് കരുതുന്നത്.

മറ്റു വിശദാംശങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യത്തെ സ്ഥിതിഗതികളും ആരോഗ്യ സുരക്ഷാ നടപടികളുടെ സമഗ്ര റിപ്പോർട്ടു മന്ത്രി സഭ അവലോകനം ചെയ്തതായും അനസ് അൽ സാലിഹ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ