കുവൈത്തിൽ 838 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Monday, May 25, 2020 9:29 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 838 പുതിയ കൊറോണ വൈറസ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 21302 ആയി.

ഞായറാഴ്ച രേഖപ്പെടുത്തിയ കേസുകളിൽ 260 ഇന്ത്യക്കാരും 134 സ്വദേശികളും 86 ബംഗ്ലാദേശികളും 125 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്. ഫർവാനിയ ഗവർണറേറ്റിൽ 355, അഹമ്മദി ഗവർണറേറ്റിൽ 176, ഹവല്ലി ഗവർണറേറ്റിൽ 120, ജഹ്റ ഗവർണറേറ്റിൽ 96, ക്യാപിറ്റൽ ഗവർണറേറ്റിൽ 91 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

റിപ്പോർട്ട്: സലിം കോട്ടയിൽ