കു​വൈ​ത്തി​ൽ 14 ഇ​ന്ത്യ​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; രോ​ഗ​ബാ​ധി​ത​ർ 342 ആ​യി
Thursday, April 2, 2020 11:09 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ 14 ഇ​ന്ത്യ​ക്കാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ വൈ​റ​സ് ബാ​ധി​ത​രാ​യ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 73 ഉം ​രാ​ജ്യ​ത്ത് ആ​കെ രോ​ഗ ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 342 ആ​യി.

നേ​ര​ത്തെ രോ​ഗ ബാ​ധ​യേ​റ്റ ഇ​ന്ത്യ​ക്കാ​രി​ൽ നി​ന്നു​മു​ള്ള സ​ന്പ​ർ​ക്കം വ​ഴി​യാ​ണ് ഒ​രാ​ൾ​ക്ക് രോ​ഗ ബാ​ധ​യേ​റ്റ​ത്. ബാ​ക്കി 13 പേ​രു​ടെ രോ​ഗ ബാ​ധ​യു​ടെ ഉ​റ​വി​ടം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട 25 പേ​രി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് പു​റ​മെ നാ​ലു സ്വ​ദേ​ശി​ക​ളും നാ​ലു ബം​ഗ്ലാ​ദേ​ശി​ക​ളും ഒ​രു ഫി​ലി​പ്പീ​നി​യും ഒ​രു ഈ​ജി​പ്ത് സ്വ​ദേ​ശി​യു​മാ​ണെ​ന്നും ഒ​രാ​ൾ രോ​ഗ വി​മു​ക്തി നേ​ടി​യ​താ​യി​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രി ബാ​സി​ൽ അ​ൽ സ​ബാ​ഹ് വ്യ​ക്ത​മാ​ക്കി. 261 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ൽ 15 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ഇ​വ​രി​ൽ അ​ഞ്ചു​പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ