കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്കും ആ​റു​മാ​സ​ത്തെ വാ​യ്പ തി​രി​ച്ച​ട​വി​ന് സാ​വ​കാ​ശം
Thursday, April 2, 2020 9:54 PM IST
കു​വൈ​ത്ത് സി​റ്റി: വി​ദേ​ശി​ക​ളു​ടെ പ്ര​തി​മാ​സ വാ​യ്പ തി​രി​ച്ച​ട​വി​ന് സാ​വ​കാ​ശം ന​ൽ​കു​വാ​ൻ എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​ൽ-​റാ​യ് ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ക്രെ​ഡി​റ്റ് കാ​ർ​ഡ് ഗ​ഡു​ക്ക​ൾ​ക്കും പു​തി​യ നി​ർ​ദ്ദേ​ശം ബാ​ധ​ക​മാ​ണ്.

കൊ​റോ​ണ വൈ​റ​സ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തെ​ന്ന് സൂ​ച​ന. പ്ര​തി​മാ​സ വാ​യ്പ തി​രി​ച്ച​ട​വ് ഏ​പ്രി​ൽ മാ​സ​ത്തെ ശ​ന്പ​ളം മു​ത​ൽ അ​ടു​ത്ത സെ​പ്റ്റം​ബ​ർ ശ​ന്പ​ളം വ​രെ ആ​റു​മാ​സം വ​രെ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന് ബാ​ങ്കിം​ഗ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളു​ടെ ഗ​ഡു​ക്ക​ൾ​ക്ക് ആ​റു മാ​സ​ത്തെ കാ​ല​യാ​ള​വ് ന​ൽ​കു​മെ​ന്നും ഒ​ക്ടോ​ബ​ർ ശ​ന്പ​ള​ത്തോ​ടെ വാ​യ്പ​ക്കാ​രി​ൽ നി​ന്നും തി​ര​ച്ച​ട​വ് പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ബാ​ങ്കു​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ