കോ​വി​ഡ് 19: സൗ​ദി​യി​ൽ ആ​റു​പേ​ർ മ​രി​ച്ചു; രോ​ഗ​ബാ​ധി​ത​ർ 1720 ആ​യി
Thursday, April 2, 2020 9:46 PM IST
റി​യാ​ദ്: 24 മ​ണി​ക്കൂ​റി​നി​ടെ സൗ​ദി​യി​ൽ അ​ഞ്ചു വി​ദേ​ശി​ക​ള​ട​ക്കം 6 പേ​ർ കൊ​വി​ഡ് 19 വൈ​റ​സ് ബാ​ധ മൂ​ലം മ​ര​ണ​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 16 ആ​യി. മൂ​ന്ന് വി​ദേ​ശി​ക​ളും ഒ​രു സൗ​ദി പൗ​ര​നും മ​ദീ​ന​യി​ലും ഓ​രോ വി​ദേ​ശി​ക​ൾ റി​യാ​ദി​ലും മ​ക്ക​യി​ലു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

പു​തു​താ​യി രാ​ജ്യ​ത്ത് 157 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​തു​വ​രെ 1720 പേ​ർ​ക്കാ​ണ് സൗ​ദി​യി​ൽ അ​സു​ഖം ബാ​ധി​ച്ച​ത്. പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​വ​രി​ൽ ഒ​രാ​ൾ മാ​ത്രം വി​ദേ​ശ​ത്തു നി​ന്ന് വ​ന്ന​വ​രും ബാ​ക്കി​യു​ള്ള​വ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​തി​ലൂ​ടെ​യു​മാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്. സൗ​ദി​യി​ൽ 30 പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​താ​യും ആ​രോ​ഗ്യ വ​കു​പ്പ് വ​ക്താ​വ് പ​റ​ഞ്ഞു.

മ​ദീ​ന​യി​ൽ 78 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ക്ക​യി​ൽ 55 പേ​ർ​ക്കും വൈ​റ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. റി​യാ​ദ് (07), ജി​ദ്ദ (03), ഖ​ത്തീ​ഫ് (06), ഹൊ​ഫൂ​ഫ് (03), ത​ബൂ​ക് (02), താ​യി​ഫ് (02), ഹ​നാ​ക്കി​യ (01) എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​വി​ശ്യ തി​രി​ച്ചു​ള്ള കൊ​റോ​ണ വൈ​റ​സ് ബാ​ധ. 99 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം സു​ഖ​പ്പെ​ട്ട​തോ​ടെ ഇ​തു​വ​രെ​യാ​യി 264 പേ​ർ കൊ​വി​ഡ് വൈ​റ​സ് ബാ​ധ​യി​ൽ നി​ന്നും മോ​ചി​ത​രാ​യി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ