കോവിഡ് 19 ; കുവൈത്തിൽ ഇന്ത്യന്‍ തൊഴിലാളികളെ ക്വാറന്‍റൈൻ ചെയ്തു
Thursday, April 2, 2020 8:07 AM IST
ഫഹാഹീല്‍: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്നു ഫഹാഹീലില്‍ 440 ഓളം ഇന്ത്യന്‍ തൊഴിലാളികളെ ക്വാറന്‍റൈൻ ചെയ്തു. ക്യാമ്പില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരന് കൊറോണ രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് ഹോം ഡെലിവറി മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം ക്വാറന്‍റൈൻ ചെയ്തതെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ജനസാന്ദ്രത വളരെ കൂടിയ മേഖലയിലെ കോവിഡ് കേസ് സമൂഹവ്യാപനം സംബന്ധിച്ച ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.അതിനിടെ കുവൈത്തില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ കൊറോണ കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 28 കേസുകളില്‍ 24 പേരും ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 59 ആയി .

റിപ്പോർട്ട്: സലിം കോട്ടയിൽ