കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 317
Thursday, April 2, 2020 7:26 AM IST
കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 28 പേർക്ക്‌ കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 28 പേരില്‍ 24 പേരും ഇന്ത്യക്കാരാണ്. ഇതോടെ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 59 ആയി. രാജ്യത്ത്‌ ആകെ രോഗികളുടെ എണ്ണം 317 ആയിരിക്കുകയാണു. ഏഴ് പേർ ഇന്ന് രോഗ വിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസിൽ അൽ സബാഹ്‌ വ്യക്തമാക്കി.

രാജ്യത്ത്‌ ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 80 ആയി. 237 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 14 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് . ഇവരിൽ 4 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ