വിദ്യാർഥികളുടെ ഉന്നമനത്തിനു "എക്സാം എക്സലൻസ്'
Monday, January 27, 2020 6:39 PM IST
ജിദ്ദ: ഇന്‍റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പേരന്‍റ്സ് ഫോറം (ഇസ് പാഫ് ) ജിദ്ദയിലെ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ ഇന്ത്യൻ വിദ്യാർഥികളുടെ പരീക്ഷ പേടി അകറ്റുന്നതിനും വരുന്ന പരീക്ഷകളിലെല്ലാം ഉന്നത വിജയം കരസ്ഥമാക്കുന്നതിനും സുഗമമായ പരീക്ഷാ തയാറെടുപ്പുകൾ നടത്തുന്നതിനുമായി "എക്സാം എക്സലൻസ്' സംഘടിപ്പിച്ചു.

പ്രമുഖ ട്രെയിനർമാരായ ഡോ: വസീം അഹമ്മദ്, സജി കുരിയാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകിയ "എക്സാം എക്സലൻസ്' വിദ്യാർത്ഥികളുടെ അടുത്തുവരുന്ന പരീക്ഷകൾ കൂടുതൽ എളുപ്പവും കൃത്യവും ആവുന്നതിനുവേണ്ടിയുള്ള മാനസികവും ശാരീരികവുമായ തയാറെടുപ്പുകൾ, ഉൽകണ്ഠ നിർമാർജനത്തിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠനത്തിലെ വിഷയ ക്രമീകരണം, പഠിക്കുന്നതിലും പരീക്ഷ എഴുതുന്നതിലും ശ്രദ്ധിക്കേണ്ട സമയ ക്രമീകരണം, ആത്മവിശ്വാസം നേടിയെടുക്കൽ തുടങ്ങി വിവിധ കാര്യങ്ങളിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനവും അവബോധവും നൽകി.

കൺവീനർ റിയാസിനെ കൂടാതെ ഇസ്പാഫ് വൈസ് പ്രസിഡന്‍റ് ജാഫർ ഖാൻ സ്വാഗതവും ട്രഷറർ അബ്ദുൽ ഖാദർ സജീർ നന്ദിയും പറഞ്ഞു.