ആ​ർ എസ് സി സെ​ൻ​ട്ര​ൽ സാ​ഹി​ത്യോ​ത്സ​വു​ക​ൾ വെ​ള്ളി​യാ​ഴ്ച
Thursday, January 23, 2020 9:54 PM IST
കു​വൈ​ത്ത് സി​റ്റി: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ പ​തി​നൊ​ന്നാ​മ​ത് എ​ഡി​ഷ​ൻ സാ​ഹി​ത്യോ​ത്സ​വ് സെ​ൻ​ട്ര​ൽ ത​ല മ​ത്സ​രം വെ​ള്ളി​യാ​ഴ്ച ന​ട​ക്ക​പ്പെ​ടും. യൂ​ണി​റ്റ്, സെ​ക്ട​ർ ഘ​ട​ക​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​തി​ഭ​ക​ളാ​യ​വ​ർ ഫ​ഹാ​ഹീ​ൽ, കു​വൈ​ത്ത് സി​റ്റി, ഫ​ർ​വാ​നി​യ, ജ​ലീ​ബ് എ​ന്നീ സെ​ൻ​ട്ര​ലു​ക​ളി​ൽ യ​ഥാ​ക്ര​മം മെ​മ്മ​റീ​സ് ഓ​ഡി​റ്റോ​റി​യം മം​ഗ​ഫ്, ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ സാ​ൽ​മി​യ, നോ​ർ​ത്ത് വെ​സ്റ്റ് ബൈ​ലി​ങ്ക്വ​ൽ സ്കൂ​ൾ ഫ​ർ​വാ​നി​യ, ഓ​ർ​മ്മ ഓ​ഡി​റ്റോ​റി​യം അ​ബാ​സി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സെ​ൻ​ട്ര​ൽ സാ​ഹി​ത്യോ​ത്സ​വു​ക​ളി​ൽ മാ​റ്റു​ര​യ്ക്കും.

യൂ​ണി​റ്റ്, സെ​ക്ട​ർ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വു തെ​ളി​യി​ച്ച അ​ഞ്ഞൂ​റി​ലേ​റെ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന സെ​ൻ​ട്ര​ൽ സാ​ഹി​ത്യോ​ത്സ​വ് 106 ഇ​ന​ങ്ങ​ളി​ലാ​യി 6 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മൂ​ല്യാ​ധി​ഷ്ഠി​ത ക​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ബ​ദ​ലൊ​രു​ക്കി ന​വ്യ​വും നൂ​ത​ന​വു​മാ​യി ആ​വി​ഷ്ക്ക​രി​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വി​ൽ ക​ലാ-​സാം​സ്കാ​രി​ക, സാ​മൂ​ഹ്യ, ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.

സെ​ൻ​ട്ര​ൽ ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന പ്ര​തി​ഭ​ക​ൾ 2020 ഫെ​ബ്രു​വ​രി 7 ന് ​സാ​ൽ​മി​യ ന​ജാ​ത്ത് ബോ​യ്സ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന കു​വൈ​ത്ത് നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വി​ൽ മാ​റ്റു​ര​യ്ക്കും.