ഗാ​ന്ധി​യ​ൻ ക്വി​സ് ജ​നു​വ​രി 25ന്
Wednesday, January 22, 2020 10:21 PM IST
അ​ബു​ദാ​ബി : ഗാ​ന്ധി സാ​ഹി​ത്യ​വേ​ദി അ​ബു​ദാ​ബി, ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന ഗാ​ന്ധി​യ​ൻ ക്വി​സ് ജ​നു​വ​രി 25 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ അ​ബു​ദാ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്ക​പ്പെ​ടും. എ​ട്ടാം ക്ലാ​സ് മു​ത​ൽ മു​ക​ളി​ലോ​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ദേ​ശീ​യ പ്ര​ക്ഷോ​ഭം, ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വും സ​ന്ദേ​ശ​വും എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യ​യാ​യി​രി​ക്കും ചോ​ദ്യ​ങ്ങ​ൾ.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും, പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും,, ജ​നു​വ​രി 30 ന് ​അ​ബു ദാ​ബി ഇ​ന്ത്യ​ൻ എം​ബ​സ്സി​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത സാ​ക്ഷി​ത്യ​ദി​ന പ​രി​പാ​ടി​യി​ൽ വ​ച്ച് വി​ത​ര​ണം ചെ​യ്യും.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 055-6438408, 02-6797662.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള