ലക്ഷ്യബോധമുള്ളവരേ വിജയിക്കൂ : ഖമറുല്‍ ഇസ്ലാം
Wednesday, January 8, 2020 2:57 PM IST
ദോഹ: പ്രസംഗ പരിശീലനത്തിലൂടെ ജീവിത വിജയം ലക്ഷ്യമാക്കി ദോഹയില്‍ പ്രവര്‍ത്തിക്കുന്ന ഒറേറ്റേഴ്‌സ് ഫോറത്തിന്റെ പതിനഞ്ചാമത് പ്രോഗ്രാം അവതരണമികവ് കൊണ്ട് ശ്രദ്ധേയമായി. പ്രശസ്ത മൈന്‍ഡ് പവര്‍ ട്രൈനറും സക്‌സസ് കോച്ചുമായ അഡ്വ: മഹേഷിന്റെ സാന്നിദ്ധ്യവും അവലോകനവും നവ്യാനുഭവമായി.

ലക്ഷ്യബോധമുള്ളവരായി എങ്ങനെ മാറാമെന്ന് പ്രസിദ്ധ മോട്ടിവേഷണല്‍ സ്പീക്കര്‍ ഖമറുല്‍ ഇസ്ലാം ക്ലാസെടുത്തു. ചീഫ് കോര്‍ഡിനേറ്റര്‍ ഫൈസല്‍ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. റഈസ് വടകര യോഗം ഉദ്ഘാടനം ചെയ്തു അഹമ്മദ് ചെമ്മുക്കില്‍ സ്വാഗതവും സതീഷ് നരിയമ്പാടം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അഫ്‌സല്‍ കിഴക്കയില്‍