ഫൈസലിയ്യ മേഖല കായിക മത്സരങ്ങൾ സമാപിച്ചു
Friday, December 6, 2019 10:29 PM IST
ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനുവരി അവസാന വാരം ജിദ്ദയിൽ സംഘടിപ്പിക്കുന്ന പ്രവാസി മഹോത്സവം 2020 മെഗാ ഇവന്‍റിനു മുന്നോടിയായുള്ള ഫൈസലിയ്യ മേഖലാ കായിക മത്സരങ്ങൾ സമാപിച്ചു.

ഹയ്യസാമിർ അക്കാഡമിക് സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം പ്രവാസി ജിദ്ദാ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. ഫൈസലിയ്യ യൂണിറ്റ് ഓവറോൾ ചാമ്പ്യന്മാരായി. വിജയികൾക്ക് റഹീം ഒതുക്കുങ്ങൽ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം.പി. അഷ്‌റഫ്, ഫൈസലിയ്യ മേഖലാ പ്രസിഡന്‍റ് ദാവൂദ് രാമപുരം തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന ദിവസം നടന്ന വാശിയേറിയ ഫുട്‌ബോൾ മത്സരത്തിൽ റൗദ ടീമിനെ പരാജയപ്പെടുത്തി ബവാദി ജേതാക്കളായി.

മറ്റു മത്സര വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ക്രമത്തിൽ. ക്രിക്കറ്റ്: ടീം ഹിറ, ടീം ഫൈസലിയ്യ, ടീം റൗദ. ബാഡ്മിന്റൺ: സുഹൈർ, നൗഷാദ് (ഫൈസലിയ്യ), ഫാസിൽ, അമീർ (ഫൈസലിയ്യ), സർജാസ്, നൗഷാദ് (സഫ). കാരംസ്: അഷ്‌കർ മധുരക്കറിയൻ, ഫിറോസ് (ഫൈസലിയ്യ), ഇല്യാസ് തൂമ്പിൽ, ഷഫീഖ് (സഫ), നൗഷാദ്, അമീർ കാളികാവ് (ഫൈസലിയ്യ). ടീം ബവാദി, ടീം സഫ, ടീം ഹിറ. ചെസ്: അജ്മൽ ഗഫൂർ, ഖാസിം, ഇല്യാസ് തൂമ്പിൽ. നീന്തൽ: സാജിദ് ഈരാറ്റുപേട്ട, ഉമൈർ പുന്നപ്പാല, ഇല്യാസ് തൂമ്പിൽ. 100 മീ. ഓട്ടം: ഉമൈർ പുന്നപ്പാല, ഹാരിസ്, സുഹൈൽ. നടത്തം: സഹീർ കോഴിക്കോട്, സുഹൈൽ, താഹിർ ജാവേദ്.
യൂസുഫ് കൂട്ടിൽ, അബ്ദുസ്സുബ്ഹാൻ, മുനീർ ഇബ്രാഹിം തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ