പ്രവാസി ഷറഫിയ മേഖല സ്പോർട്സ് ഫെസ്റ്റിന് ആവേശോജ്വല സമാപനം
Friday, December 6, 2019 10:12 PM IST
ജിദ്ദ: ജനുവരിയിൽ നടക്കുന്ന പ്രവാസി മഹോൽസവത്തിന് മുന്നോടിയായി പ്രവാസി സാംസ്‌കാരിക വേദി ഷറഫിയ മേഖല നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സ്പോർട്സ് മത്സരങ്ങളുടെ ഫൈനൽ റൌണ്ട് ആവേശകരമായി സമാപിച്ചു. ബാഡ്മിന്‍റൺ, വോളിബോൾ, വടംവലി മത്സരങ്ങളാണ് വെള്ളിയാഴ്ച ഖാലിദുബിനു വലീദ് ഗ്രൗണ്ടിൽ നടന്നത്.

16 അംഗങ്ങൾ പങ്കടുത്ത ബാഡ്മിന്‍റൺ മത്സരത്തിൽ ബാഗ്ദാദിയയുടെ അനൂപ്, നിസാം ടീം വിജയികളാവുകയും ഷറഫിയയുടെ മുജാഹിദ്, സിയാദ് ടീം രണ്ടാം സ്ഥാനവും പങ്കിട്ടു. വോളിബോൾ മത്സത്തിൽ ബാഗ്ദാദിയ ടീം വിജയിച്ചു. വടംവലിയിൽ ഷറഫിയ ടീം ജേതാക്കളായി.

നേരത്തെ മഹ്ജർ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഷറഫിയ ടീമും ഓഡസ്റ്റ് ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ ബാഗ്ദാദിയ ടീമും ജേതാക്കളായിരുന്നു.

സെൻട്രൽ തല മാസരങ്ങളിലേക്കു 10 അംഗങ്ങൾ വീതമടങ്ങുന്ന ഫുട്ബോൾ, ക്രിക്കറ്റ് ടീമിനേയും 4 അംഗ ബാഡ്മിന്‍റൺ ടീമിനേയും 8 അംഗ വോളിമ്പോൾ ടീമിനെയും തെരഞ്ഞടുത്തു. അബ്ദുറഹീം മാസ്റ്റർ, അക്രം എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് റഹീം ഒതുക്കുങ്ങൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് മേഖലാ പ്രസിഡന്റ് മുഹമ്മദലി ഓവിങ്ങൽ, സെക്രട്ടറി വേങ്ങര നാസർ, സ്പോർട്സ് കോഓർഡിനേറ്റർ എൻ കെ അഷ്‌റഫ് എന്നിവർ ട്രോഫി വിതരണം ചെയ്തു.
നൗഫൽ നാറകടവത്ത്, ഷിഫാസ് ചോലക്കൽ, അബ്ദുല്ല തമീം, ഹുസൈൻ സഫറുള്ള, റിയാസ് സി വി, നൗഷാദ് നിടൂളി, റസാഖ് മാസ്റ്റർ, അബു ത്വാഹിർ, ഷാഹിദുൽ ഹഖ്, ഫിറോസ് വേട്ടൻ, കുട്ടി അഹമ്മദ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ