ഇസ് ലാഹി സെന്‍റര്‍ വഫ്ര പിക്നിക്കില്‍ ഫര്‍വാനിയ മേഖല ചാമ്പ്യന്മാരായി
Wednesday, December 4, 2019 9:15 PM IST
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ വഫ്ര വില്ലയില്‍ സംഘടിപ്പിച്ച പിക്നിക്കില്‍ ഫര്‍വാനിയ മേഖല ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം അഹ്മദി മേഖലയും മൂന്നാം സ്ഥാനം സിറ്റി മേഖലയും നേടി. ഫുട്ബോള്‍, വോളിബോള്‍, നീന്തല്‍, വടംവലി തുടങ്ങി വൈവിധ്യമായ മത്സരങ്ങളാണ് നടന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിച്ചു.
പിക്നിക്കിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജുമുഅ ഖുതുബയ്ക്കും നമസ്കാരത്തിനും മുഹമ്മദ് അരിപ്ര നേതൃത്വം നല്കി.

സംഗമം ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ വൈസ് ചെയര്‍മാന്‍ ഉമ്മര്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സയിദ് അബ്ദുറഹിമാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത്, മുഹമ്മദ് ബേബി, ഡോ. മിര്‍സാദ്, ഫിറോസ് ചുങ്കത്തറ, അയൂബ് ഖാൻ, ഇബ്രാഹിം കൂളിമുട്ടം, യൂനുസ് സലീം, മനാഫ് മാത്തോട്ടം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ