കുവൈത്തിൽ നിര്യാതനായി
Wednesday, December 4, 2019 12:14 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ മെഹ്ബൂള ഇ യൂണിറ്റംഗവും പത്തനംതിട്ട പന്തളം കുറമ്പാല സ്വദേശിയുമായ സോപാനത്തിൽ സന്തോഷ്‌ കുമാർ സോമരാജൻ (40) കുവൈത്തിൽ നിര്യാതനായി.

അൽ-അഹ്‌ലിയ സ്വിച്ച് ഗിയർ കമ്പനിയിൽ വെൽഡറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്പനിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ