ഒഐസിസി യൂത്ത് വിംഗ് പിക്നിക് സംഘടിപ്പിച്ചു
Tuesday, December 3, 2019 7:59 PM IST
കുവൈത്ത് സിറ്റി: ഒഐസിസി യൂത്ത് വിംഗിന്‍റെ ആഭിമുഖ്യത്തിൽ പിക്നിക് സംഘടിപ്പിച്ചു. റിഗായി ഗർഡനിൽ നടന്ന പിക്നികിൽ ഒഐസിസിയുടെ വിവിധ ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.

ഒഐസിസി നാഷണൽ പ്രസിഡന്‍റ് വർഗീസ് പുതുകുളങ്ങര പിക്നിക് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കും വനികൾക്കുമായി വിവിധതരം കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. രാവിലെ 9 ന് ആരംഭിച്ച പരിപാടി വൈകിട്ട് നാലരയോടെ സമാപിച്ചു.

യൂത്ത് വിംഗ് പ്രസിഡന്‍റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി സ്വാഗതവും ബൈജുപോൾ നന്ദിയും പറഞ്ഞു. വിവിധ ജില്ലാകമ്മിറ്റി നേതാക്കളും യൂത്ത് വിംഗ് ഭാരവാഹികളായ ചന്ദ്രമോഹൻ, ഷബീർ കൊയിലാണ്ടി, ഇസ്മായിൽ പാലക്കാട്, അരുൺ ചന്ദ്രൻ, ശരത് കല്ലിങ്കൽ, സനൂപ്, അനസ്, ഷരൺ, ടുബിൻ, ആൽബിൻ, ബിജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹരീഷ് തൃപ്പുണിത്തുറ, രാജേഷ് ബാബു, എന്നിവർ വിവിധ കലാ കായിക മത്സരങ്ങൾക്കും വിനോദ പരിപാടികൾക്കും നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ