‘ഫൻ അതസാമിഹ്’ ശ്രദ്ധേയമായി
Monday, December 2, 2019 9:59 PM IST
ദുബായ് : യുഎഇ ദേശിയദിനാഘോഷത്തിന്‍റെ ഭാഗമായി ദുബായ് കെഎംസിസി സംഘടിപിച്ച ‘ഫൻ അതസാമിഹ്’ ശ്രദ്ധേയമായി. ‘ഫൻ അതസാമിഹ്’ന്‍റെ പ്രദർശന കവാടം ഫൈസൽ ഉദ്ഘാടനം ചെയ്തു.

ഇബ്രാഹിം എളേറ്റിൽ, നെല്ലറ ഷംസുദ്ധീൻ,നാസർ നന്തി എന്നിവർ സംസാരിച്ചു. ഖലീലുള്ള ചെംനാട്, ഹമീദ് പൈക്ക,ഷിനി ഇബ്രാഹിം,ഇശാൽയാസ്മീൻ, ദിലീഫ് കണ്ണൂർ,നദീം മുസതഫ എന്നിവർക്കുള്ള അംഗീകാരപത്രം ചടങ്ങിൽ വിതരണം ചെയ്തു.

ലോക ഗിന്നസ് ബുക്കിൽ ഇടം നേടിയ വിശുദ്ധ ഖുർആൻ ചടങ്ങിൽ പ്രധാന ആകർഷണമായി. യൂസഫ് കാരക്കാട്, പി.ടി.എം ആനക്കര, യൂസഫ് കൂരാറ എന്നിവർ കവിതകൾ ആലപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുസതഫ വേങ്ങര,ഹംസ തൊട്ടി, ഇബ്രാഹിം മുറിച്ചാണ്ടി തുടങ്ങിയവർ സംബന്ധിച്ചു. ഹനീഫ ചെർക്കള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷരിഫ് മലബാർ സ്വാഗതവും നിസാർ കൊല്ലം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ