പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ഉദ്ഘാടനം ഇന്ന്
Monday, December 2, 2019 9:45 PM IST
കുവൈത്ത്: പ്രവാസി ഇന്ത്യക്കാർക്ക് സൗജന്യ നിയമ സഹായം നൽകുന്ന പ്രവാസി ലീഗൽ സെല്ലിന്‍റെ കുവൈത്ത് ചാപ്റ്റർ ഉദ്ഘാടനം ഇന്നു വൈകുന്നേരം ആറിന് അൽ ഹമാരാ ഹോട്ടലിൽ നടക്കും.

ഷെയ്ഖ് ദുയിജ് അൽ ഖലീഫ അൽ സബ ഉദ്ഘാടനം നിർവഹിക്കും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം അധ്യക്ഷത വഹിക്കും. പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റ് ബാബു സി. ഫ്രാൻസിസ് , ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, ട്രഷറർ ഷൈനി ഫ്രാങ്ക്, കോഓർഡിനേറ്റർ അനിൽ മൂടാടി എന്നിവർ പങ്കെടുത്തു സംസാരിക്കും.

സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ പ്രവാസി ഇന്ത്യക്കാർക്ക് പരാതികൾ സമർപ്പിക്കുവാനുള്ള അവസരം ഉണ്ടായിരിക്കും.