അഭയം ഫാമിലി ഇവന്‍റ് "ഖൈരിയ്യ" ഡിസംബർ 13 ലേക്ക് മാറ്റിവച്ചു
Monday, December 2, 2019 9:13 PM IST
ജിദ്ദ: പ്രവാസി കുടുംബിനികൾ രൂപം നൽകിയ 'അഭയം ചാരിറ്റി' സംഘടിപ്പിക്കുന്ന, മെഗാ ഫാമിലി ഇവന്‍റ് "ഖൈരിയ്യ", ഡിസംബർ 13 ലേക്ക് മാറ്റിവച്ചു. ഉച്ചകഴിഞ്ഞു 2.30ന്, ജിദ്ദയിലെ പാലസ്തീൻ റോഡിലുള്ള അൽദുര്റ വില്ലയിൽ വച്ചാണ് പരിപാടി. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ കഴിയുന്ന വിവിധ മത്സരങ്ങളാണ് പരിപാടിയിൽ സംഘടിപ്പിച്ചിട്ടുള്ളത്.

കിഡ്സ്, ജൂണിയർ, സീനിയർ , മുതിർന്നവർ എന്നീ ഗ്രൂപ്പുകളിലായിട്ടാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. ചിത്ര രചന, ചായം കൊടുക്കൽ, മൈലാഞ്ചിയിടൽ, പുഷ്‌പാലങ്കാരം, ഫാഷൻ ഷോ, സലാഡ്‌ പ്രിപ്പറേഷൻ(മെൻ), തീറ്റ മത്സരം(മെൻ) എന്നിങ്ങനെ വ്യക്തിഗതയിനങ്ങളിലാണ് മത്സരങ്ങൾ. വിവിധ തരം മാപ്പിളകലാ പരിപാടികളും, ഫാമിലി കൗൺസിലിംഗ് , സർപ്രൈസ് ഷോ എന്നീ വ്യത്യസ്ത പരിപാടികളും "ഖൈരിയ്യ"യുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവന്‍റിന്‍റെ ഭാഗമായി വിത്യസ്‌തമായ ആശയങ്ങളെ പരിചയപെടുത്തുന്ന വിവിധ തരം സ്റ്റാളുകളുടെ രജിസ്‌ട്രേഷൻ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ജിദ്ദയിലെ ഒരു കൂട്ടം പ്രവാസി കുടുംബിനികൾ 2018-ൽ രൂപം നൽകിയ "അഭയം ചാരിറ്റി", ഇതിനോടകം തന്നെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ, ഒരു ഡയാലിസിസ് മെഷീൻ നാട്ടിലെ ഡയാലിസിസ് സെന്‍ററിനു നൽകുക എന്നതാണ് ഈ കൂട്ടായ്മയുടെ അടുത്ത ലക്ഷ്യം.

വിവരങ്ങൾക്ക്: 0507762178, 0597749988, 0509734109

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ