കവിയരങ്ങ് ശ്രദ്ധേയമായി
Sunday, December 1, 2019 8:23 PM IST
റിയാദ്: "പ്രവാചകൻ കാലത്തിന്‍റെ വെളിച്ചം' എന്ന പ്രമേയത്തിൽ ഐ സി എഫ് ഗൾഫിൽ വിവിധ പരിപാടികളോടെ നടത്തിവന്ന മീലാദ് കാമ്പയിന് റിയാദിൽ കവിയരങ്ങോടെ സമാപനം.


കവിയും കഥാകൃത്തുമായ റഫീഖ് പന്നിയങ്കര കവിയരങ്ങിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
'ഞാനറിഞ്ഞ പ്രവാചകൻ' എന്ന ശീർഷകത്തിൽ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന കവിയരങ്ങിൽ 'കവിത, എഴുത്തും ആസ്വാദനവും' എന്ന വിഷയത്തിൽ മാപ്പിളപ്പാട്ടു സാഹിത്യ ചരിത്ര ഗവേഷകനും ഗ്രന്ഥകാരനുമായ അഷ്റഫ് സഖാഫി പുന്നത്ത് ആമുഖ പ്രഭാഷണം നടത്തി.

അഷ്റഫ് ഓച്ചിറ അധ്യക്ഷത വഹിച്ചു. സയ്യിദ് ഷബീർ അലി, ഉണ്ണീൻകുട്ടി റഹ്മാനി കാരക്കാട്, ഹംസത്ത് അലി പനങ്ങാങ്ങര, ഫസൽ പടിഞ്ഞാറകത്ത്, ഷമീർ മാസ്റ്റർ, നൂറുദ്ദീൻ സഖാഫി, മുബശ്ശിർ സഖാഫി, മുജീബ് കാലടി, അലിഫ് ഇന്‍റർ നാഷണൽ സ്കൂൾ വിദ്യാർഥി ഫാദി മുഹമ്മദ് തുടങ്ങിയവർ കവിതകൾ ചൊല്ലി. അബ്ദുല്ല സഖാഫി ഓങ്ങല്ലൂർ ഉപസംഹാരം നടത്തി. മുനീർ കൊടുങ്ങല്ലൂർ സ്വാഗതവും ലുഖ്മാൻ പാഴൂർ നന്ദിയും പറഞ്ഞു. ഐ സി എഫ് ബുർദ ടീമിനെ കവിയരങ്ങിൽ ആദരിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ